പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള എസ്.സി./എസ്.ടി ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി നാളെ വൈകിട്ട് നാലിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ കൺഫർമേഷൻ സ്ലിപ് ചോദിച്ചുവാങ്ങണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്ഥിരപ്രവേശനം നേടേണ്ടതാണ്.
പ്രവേശന പരീക്ഷ മാറ്റി
എം.ജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾക്കായി ഇന്ന് നടത്താനിരുന്ന പ്രവേശന പരീക്ഷ 30 ലേക്ക് മാറ്റിയതായി ഡയറക്ടർ അറിയിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 5 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി (സി.എസ്.എസ്റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 6 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ, നാലാം സെമസ്റ്റർ (2013ന് മുമ്പുള്ള അഡ്മിഷൻ) ബി.എസ്.സി സി.ബി.സി.എസ്.എസ് സപ്ലിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 5 വരെ അപേക്ഷിക്കാം.