മണിമല: വിലത്തകർച്ചയും പ്രതികൂല കാലവസ്ഥയും മൂലം നട്ടം തിരിയുന്ന കർഷകർക്ക് എല്ലാ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആന്റണി ആന്റണി എം.പി ആവശ്യപ്പെട്ടു. വായ്പകൾ പലിശരഹിതമായി തവണകളായി തിരിച്ചടയ്ക്കാൻ സാഹചര്യമുണ്ടാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം. പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം സഭയിൽ ഉന്നയിക്കുമെന്നും എം.പി. പറഞ്ഞു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.പി.
കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് എ.എം. മാത്യു ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.എസ്. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടൻ, മനോജ് തോമസ് എന്നിവർ സംസാരിച്ചു.