മോനിപ്പള്ളി : എസ്. എൻ. ഡി. പി യോഗം 407-ാം നമ്പർ ശാഖയിലെ കുടുക്കപ്പാറ ഗുരുദർശന കുടുംബയൂണിറ്റിന്റെ 89-ാമത് യോഗം തോണിക്കുഴിയിൽ ശ്രീധരന്റെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. യൂണിറ്റ് ചെയർമാൻ ഇ.വി ദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൺവീനർ രാജൻ കപ്പിലാംകൂട്ടം റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ പ്രസി‌ഡന്റ് സുജ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനു വിജയൻ തകിടിയേൽ , സെക്രട്ടറി കെ. എം സുകുമാരൻ എന്നിവർ സംസാരിക്കും.