കോട്ടയം : പരിഷ്കാരങ്ങൾ ജനങ്ങളെ ബാങ്കുകളിൽ നിന്ന് അകറ്റുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. ബാങ്ക് ഒഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കൊണ്ട് ജീവിച്ചിരുന്നവർ ഇപ്പോൾ നിക്ഷേപത്തിന് നിയന്ത്രണവും സർവീസ് ചാർജും നൽകേണ്ടി വരുന്നു. സ്വകാര്യവത്ക്കരണത്തിലേക്ക് തിരിച്ചു പോകാതെ പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തി ജനകീയ സേവനകേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.ഹേമലത അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് അനിയൻ മാത്യു, ജനറൽ സെക്രട്ടറി സി.ഡി.ജോസൺ, അഡ്വ.വി.ബി ബിനു , ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.വി.രാമകൃഷ്ണൻ പ്രവർത്തന രേഖയും ട്രഷറർ പോളി ജോർജ് കണക്കും അവതരിപ്പിച്ചു.