പൊൻകുന്നം: കാണികളിൽ കൗതുകവും വിസ്മയവും സൃഷ്ടിച്ച് റോയിയുടെ പുരാവസ്തു ശേഖരം. പൊൻകുന്നം ജനകീയവായനശാല സംഘടിപ്പിച്ച വായനവാരാചരണത്തിന്റെ ഭാഗമായാണ് പ്രദർശനം. എസ്.ഡി യു.പി സ്‌കൂളിൽ നടന്ന പ്രദർശനം ഔസേപ്പ് ചിറ്റക്കാട് ഉദ്ഘാടനം ചെയ്തു. പഴയകാലത്തെ ചിമ്മിനി വിളക്കുമുതൽ ആദ്യകാലത്തെ മൊബൈൽ ഫോൺ വരെ പൊൻകുന്ന പാട്ടുപാറ റാവുസദനത്തിൽ റോയിയുടെ ശേഖരത്തിലുണ്ട്. തഴപ്പായ,മുറം കുട്ട ,ഉരൽ ,ഉലക്ക തുടങ്ങിയ പഴയ വീട്ടുപകരണങ്ങൾ ഇന്നത്തെ തലമുറയ്ക്ക് കൗതുകക്കാഴ്ചയായി. പ്രദർശനം നാളെ സമാപിക്കും.