കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖ ജൂബിലി ഹാളിൽ ഇന്ന് രാവിലെ മാസച്ചതയപൂജ നടക്കും. ബിന്ദു മനോജ് അമ്പാടിയിലാണ് വഴിപാടായി പൂജ നടത്തുന്നത്. 10ന് പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാജലി. ശേഷം നടക്കുന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം പ്രസിഡന്റ് സുശീല ശ്രീനിവാസൻ അനുഗഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഷൈലാ ബാബു നന്ദി പറയും. 1ന് പ്രസാദവിതരണം.