വൈക്കം: സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ അവാർഡ് സമർപ്പണം 'മികവ് 2019 ' ഇന്ന് വൈകിട്ട് 4ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി എം.സുജിൻ അദ്ധ്യക്ഷത വഹിക്കും. കെ. കെ. ഗണേശൻ, കെ.അരുണൻ, പി.ശശിധരൻ, പി.ഹരിദാസ്, സി.പി. ജയരാജ്, രാഗിണി മോഹനൻ എന്നിവർ പ്രസംഗിക്കും. ജെ.ജെ.പ്രദീപ് സ്വാഗതവും പി.സി.അനിൽകുമാർ നന്ദിയും പറയും.