വൈക്കം: പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ വേമ്പനാട്ടുകായലിൽ അഞ്ച് ലക്ഷം കാരചെമ്മീൻ നിക്ഷേപിച്ചു. ബോട്ട്‌ജെട്ടിയിലെ കായലോരത്ത് നിക്ഷേപം സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, ഫിഷറീസ് ഉദ്യോഗസ്ഥരായ മെറിറ്റ് കുര്യൻ, ആൻസി ഐസക്ക്, മിൻസി മാത്യു, കൗൺസിലർമാരായ എസ്. ഇന്ദിരാദേവി, ജി. ശ്രീകുമാരൻ നായർ, ആർ. സന്തോഷ്, ബിജു വി. കണ്ണേഴൻ, ബിജിനി പ്രകാശ്, കിഷോർ കുമാർ, ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടർ ഡോ. ആർ. ജുഗ്‌നു എന്നിവർ പ്രസംഗിച്ചു.
.