വൈക്കം: നഗരസഭയിലെ 20ാം വാർഡിലെ വാർഡ് സഭ യോഗം നാളെ വൈകിട്ട് 3.30ന് ലയൺസ് ക്ലബ് ഹാളിൽ വച്ചു നടക്കും. വാർഡുസഭയിൽ മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെ കുറിച്ച് താലൂക്കാശുപത്രി പി.പി യൂണിറ്റ് മെഡിക്കലോഫീസർ ഡോ. പ്രവീൺ ക്ലാസെടുക്കും. ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ക്ലാസും ഡോ. ജീന, ഡോ. നിഷ എന്നിവരും, കറിവേപ്പിൻ തൈ, പച്ചക്കറി വിത്ത് വിതരണവും ക്ലാസും മെയ്‌സൺ മുരളിയും നടത്തും. ഗുണഭോക്തൃ തെരഞ്ഞെടുപ്പും ഗുണഭോക്തൃ പട്ടിക അംഗീകാരവും വാർഡുസഭയിൽ നടത്തുന്നതിനാൽ എല്ലാവരും പങ്കെടുക്കണമെന്ന് വാർഡ് കൗൺസിലർ എൻ.അനിൽബിശ്വാസ് അറിയിച്ചു.