appus-mini-markkat

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പൂഴിക്കരയിൽസ പ്രവർത്തിച്ചിരുന്ന അപ്പൂസ് മിനി സൂപ്പർമാർക്കറ്റ് ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്‌നിബാധയിൽ പൂർണമായും കത്തി നശിച്ചു. 3.30 നായിരുന്നു സംഭവം. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ശീതികരണഉപകരണം, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ക്യാമറ തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങളും നശിച്ചു. വ്യാപാരത്തിനായി ശേഖരിച്ചിരുന്ന ഭക്ഷ്യവസ്തുകളും നശിച്ചു. ഇരുമ്പൂഴിക്കര കളംമ്പാട്ട് പി. ഡി. സിനിമോളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വലിയ ശബ്ദത്തോടെ അഗ്‌നിജ്വാലകൾ ഉയർന്ന് പൊങ്ങുന്നതു കേട്ട് ഓടിയെത്തിയ അയൽവാസികൾ അറിയിച്ചപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്.
എട്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അധികൃതർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഷോട്ട് സെർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു.