പീരുമേട് : പീരുമേട് സബ് ജയിലിലെ റിമാൻഡ് പ്രതി വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (54) ന്റെ മരണം ന്യുമോണിയ ബാധിച്ചെന്ന് പ്രാഥമിക നിഗമനം. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വയംസഹായ സംഘങ്ങളിൽ നിന്ന് പണം തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തത്. പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ആർ.ഡി.ഒ വിനോദിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടത്തിയിരുന്നു. രാജ്കുമാർ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.