വൈക്കം: നിയമ വിദ്യാർത്ഥികൾക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ഭീഷ്മാചാര്യനായിരുന്ന നിയമപണ്ഡിതൻ എൻ. ആർ. മാധവമേനോൻ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയനായ നിയമജ്ഞനായിരുന്നുവെന്നും ഹൈക്കോടതി ജഡ്ജ് എൻ. നഗരേഷ് പറഞ്ഞു. നിയമലോകത്തെ കുലപതിയും പത്മശ്രീപുരസ്‌ക്കാര ജേതാവുമായിരുന്ന എൻ. ആർ. മാധവമേനോന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്, മണിയശേരി കുടുംബ ട്രസ്റ്റ്, മറവൻതുരുത്ത് സർവീസ് സഹകരണ ബാങ്ക്, കുലശേഖരമംഗലം സർവീസ് സഹകരണബാങ്ക് എന്നിവയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം.ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. വി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ, മണിയശ്ശേരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി. സരോജിനിയമ്മ, ബാർ അസ്സോസിയേഷൻ പ്രസിഡന്റ് മനോമോഹൻ, ടി. കെ. രാജേന്ദ്രൻ, വി. ഭാസ്‌ക്കരൻ, കെ. ബി. രമ, കെ. എസ്. വേണുഗോപാൽ, പി. കെ. മല്ലിക, സുഷമ സന്തോഷ്, കറുത്തകുഞ്ഞ്, പഞ്ചായത്ത് സെക്രട്ടറി മീര എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌ക്കാരം നൽകി ആദരിച്ചു.