orumuram-pachakakri

വൈക്കം: കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും കാർഷിക സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം സത്യാഗ്രഹ സ്മാരക ഹാളിൽ സി. കെ. ആശ എം. എൽ. എ. നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് പച്ചക്കറി വിത്തുകൾ, തൈകൾ, സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി, റിട്ട. കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ കെ. ഐ. ഷെരീഫ്, ഡെപ്യൂട്ടി കൃഷി ഡയറക്ടർ മീന നായർ, പി. സുഗതൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാകുമാരി, ലതാ അശോകൻ, പി. ശകുന്തള, പി. എസ്. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ഉദയകുമാർ, എസ്. ഇന്ദിരാദേവി, ആർ. സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പൻ, ബിജു വി. കണ്ണേഴൻ, ബിജിനി പ്രകാശൻ, സി. എ. ഹൈറുന്നീസ, അഡ്വ. വി. വി. സത്യൻ, കൃഷി ഓഫീസർ എൻ. അനിൽകുമാർ, അസ്സി. കൃഷി ഓഫീസർ മേയ്‌സൺ മുരളി എന്നിവർ പ്രസംഗിച്ചു.