ഞീഴൂർ: എസ്.എൻ.ഡി.പി യോഗം ഞീഴൂർ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് വാർഷികാഘോഷം ഇന്ന് രാവിലെ 9 മുതൽ വിശ്വഭാരതി ഇംഗ്ളീഷ് മീഡിയം സ്കൂളിൽ നടക്കും. 9.30ന് പ്രസാദ് കൂരോപ്പട പ്രഭാഷണം നടത്തും. 11.30ന് കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ കൺവീനർ പി.ബി. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം. ബാബു കുടുംബയോഗ സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. സച്ചിദാനന്ദൻ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖ ചെയർമാൻ എം.വി.കൃഷണൻകുട്ടി, എം.എസ്. രാജു, കോമളം വിജയൻ, പി.എസ്. സത്യൻ, സുബിൻ കെ.ബാഹുലേയൻ, സി.എസ്. സനോജ്, കുഞ്ഞുമണി പ്രഭാകരൻ, രശ്മി മനോജ് എന്നിവർ പ്രസംഗിക്കും. കുടുംബയോഗം ചെയർമാൻ കെ.കെ. വിജയൻ സ്വാഗതവും എം.ബാബുലാൽ നന്ദിയും പറയും.