അടിമാലി: താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ വയോധികയുടെ സ്വർണ്ണമാലയും പഴ്‌സിലുണ്ടായിരുന്ന പണവും മൊബൈൽഫോണും മോഷ്ടിച്ചു. വെള്ളത്തുവൽ കുത്തുപാറ തണ്ണിക്കോട്ട് മേരി (72) യുടെ മുന്നര പവൻ തൂക്കം വരുന്ന മാലയും 20,000 രൂപയും മൈ ബെൽഫോണുമാണ് മോഷണം പോയത് .ഇന്നലെ രാവിലെ നേത്ര രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണുന്നതിനായി ഒ.പി വിഭാഗത്തിൽ ഒന്നാം നിലയിൽ നിൽക്കുമ്പോഴാണ് മോഷണം നടന്നത്. ഇതു സംബന്ധിച്ച മേരിയുടെ മകൻ ബിജു വിന്റെ പരാതിയിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.