ചങ്ങനാശേരി: കേരള കോൺഗ്രസ് (എം) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.എം. മാണി അനുസ്‌മരണം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാരി സമിതി അംഗം അഡ്വ.ജോബ് മൈക്കിൾ സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. ജോസഫ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവർ പങ്കെടുത്തു.