 പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും മാസച്ചതയദിനാചരണം ഇന്ന് നടക്കും.
പൊൻകുന്നം 1044-ാം നമ്പർ ശാഖയിൽ വനിതാസംഘം കുടുംബയൂണിറ്റുകൾ,യൂത്ത്മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാസച്ചതയദിനാചരണം നടക്കും. രാവിലെ 6ന് വിശേഷാൽ പൂജകൾ വഴിപാടുകൾ, 9.30ന് സമൂഹപ്രാർത്ഥന, ഉപവാസം.1ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന.

 ഇളമ്പളളി:എസ്.എൻ.ഡി.പി.യോഗം 4840-ാം നമ്പർ ഇളനമ്പളളി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ മാസച്ചതയദിനാചരണം. രാവിലെ 6ന് ഗുരുപൂജ,പ്രത്യേകവഴിപാടുകൾ. 9ന് സമൂഹ ആരാധന,1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, ദീപക്കാഴ്ച,ഭജന.

 കാഞ്ഞിരപ്പളളി: 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ മാസച്ചതയദിനാചരണം വനിതാസംഘം കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കും. രാവിലെ 6.30ന് ഗുരുപൂജ,9.30ന് സമൂഹപ്രാർത്ഥന,ഉപവാസം,1.30ന് അന്നദാനം,വൈകിട്ട് 6.30ന് ദീപാരാധന .

 മുണ്ടക്കയം: 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ മാസച്ചതയദിനാചരണം പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. വനിതാസംഘം കുടുബയൂണിറ്റുകളുടെ നേതൃത്വത്തിൽ രാവിലെ 9ന് ഉപവാസം സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

 ചിറക്കടവ്: 54-ാം നമ്പർ ചിറക്കടവ് ശാഖയിൽ മാസച്ചതയദിനാചരണം ഇന്ന് നടക്കും.വനിതാസംഘം കുടുംബയൂണിറ്റുകൾ, യൂത്ത്മൂവ്‌മെന്റ് എന്നിവ സംയുക്തനേതൃത്വം നൽകും. ഗുരുപൂജ,സമൂഹ ആരാധന, അന്നദാനം തുടങ്ങിയവയാണ് പരിപാടികൾ.

 ചിറക്കടവ് :മണ്ണനാനി ശാഖാ ഗുരുദേവക്ഷേത്രത്തിൽ മാസച്ചതയദിനാചരണം രാവിലെ 9 മുതൽ. ഗുരുപൂജ, ഉപവാസപ്രാർത്ഥന, അന്നദാനം എന്നിവയാണ് പരിപാടികൾ.

 ഇളങ്ങുളം:എസ്.എൻ.ഡി.പി.യോഗം 44ാം നമ്പർ ഇളങ്ങുളം ശാഖയിൽ മാസച്ചതയദിനാചരണം രാവിലെ 6.30ന് വിശേഷാൽ പൂജകൾ, 9ന് സമുഹപ്രാർത്ഥന,1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

 എലിക്കുളം:45-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാസച്ചതയദിനാചരണം നടക്കും.

 ആനിക്കാട്: 449-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ മാസച്ചതയദിനാചരണം. രാവിലെ 6.30ന് ഗുരുപൂജ, 9ന് സമൂഹപ്രാർത്ഥന,1ന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന.