kob-arif

തേനി/കോട്ടയം : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് വിനോദയാത്രാസംഘത്തിലെ വിദ്യാർത്ഥി മരിച്ചു. കുമ്മനം കരിമ്പുമാലിയിൽ കെ.എം.നാസറിന്റെ മകൻ ആരിഫ് (20) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കോട്ടയത്തു നിന്ന് ബൈക്കുകളിൽ യാത്ര പുറപ്പെട്ട വിദ്യാർത്ഥികളുടെ സംഘം രാവിലെ 11 ഓടെ തേനിക്കടുത്ത് പെരിയകുളത്ത് എത്തിയപ്പോഴാണ് ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. ബൈക്ക് മറിഞ്ഞ് തല ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടനെ പെരിയകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തേനി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം നാളെ രാവിലെ 11 ന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് : റംല ബീവി. സഹോദരങ്ങൾ: ആമിന, അസ്ഹർ.