kalnjukittiya-parce



തലയോലപ്പറമ്പ്: റോഡിൽ കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി.തിരുമറിയൂർ സ്വദേശിയായ സുരേഷിന്റെ പണമാണ് കളഞ്ഞു പോയത്. മുളക്കുളം വെള്ളൂർ റോഡിൽ പോകുന്നതിനിടെ വെള്ളിയാഴ്ചയാണ് 4000 രൂപയും രേഖകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടത്.ഇതിനിടെ ഇത് വഴി ഓട്ടം പോകുകയായിരുന്ന വെള്ളൂർ പമ്പ് ഹൗസ് സ്വദേശിയായ ഓട്ടോ ഡ്രൈവർ റോയി കളത്തുരാന് കിട്ടുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ പേഴ്‌സ് വെള്ളൂർ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ഫേസ് ബുക്കിൽ വിവരം പങ്കുവെക്കുകയുമായിരുന്നു.സംഭവമറിഞ്ഞ പേഴ്‌സ് ഉടമ സുരേഷും ഭാര്യ നിത്യയും ഇന്നലെ വെള്ളൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ റോയി തന്നെ പണമടങ്ങിയ പേഴ്‌സ് വെള്ളൂർ എസ് ഐ രഞ്ജിത്ത് വിശ്വനാഥിന്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് കൈമറി.


ഫോട്ടോ: റോഡിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഓട്ടോ ഡ്രൈവർ റോയി വെള്ളൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് കൈമാറുന്നു.