വണ്ടിപ്പെരിയാർ: റോഡ് പുറമ്പോക്കിൽ വളർന്നിരുന്ന കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ എസ് പ്രമോദും പാർട്ടിയും നടത്തിയ അന്വേഷണത്തിലാണ് ചെങ്കരക്ക് സമീപം റോഡ് പുറമ്പോക്കിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. 62 സെൻറീമീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.പ്രദേശവാസികളിൽ ആരെങ്കിലും നട്ടുവളർത്തിയതാണോ എന്നുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.