കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ പഠന കേന്ദ്രത്തിൽ 12-ാം മാത് ബാച്ച് ഇന്ന് യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് യൂണിയൻ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി മുഖ്യ പ്രസംഗം നടത്തും. കോ-ഓർഡിനേറ്റർ എ.ബി. പ്രസാദ് കുമാർ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും.