കോട്ടയം : ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ തൊഴിലാളിവർഗം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. കുഞ്ഞുകൃഷ്ണൻ പറഞ്ഞു. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷണൽ സമ്മേളനം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷണൽ പ്രസിഡന്റ് ട്രീസ പി. ഇഗ്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സോൺ ഇൻഷ്വറൻസ് എംപ്ലോയീസ് ഫെഡറേഷന ജനറൽ സെക്രട്ടറി ടി.സെന്തിൽകുമാർ, ജോയിന്റ് സെക്രട്ടറി എസ്. ശിവസുബ്രഹ്മണ്യം, കെ.എസ്.ജി.ഐ.ഇ.യു ജനറൽ സെക്രട്ടറി എം.യു. തോമസ്, ബെഫി ജില്ല പ്രസി‌ഡന്റ് പി.ജി.അജിത്, എൽ.ഐ.സി പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബേബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വി.കെ. രാമേഷ് സ്വാഗതവും , കെ.എസ്. ശൈലേഷ് കുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.