ചങ്ങനാശേരി: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഓട്ടോ മെക്കാനിക്ക് സുമനസുകളുടെ കാരുണ്യം തേടുന്നു. മലേക്കുന്ന് പുതുപ്പറമ്പിൽ ബിജുവാണ് തുടർചികിത്സയ്ക്ക് സഹായം തേടുന്നത്. തലയിൽ മേജർ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന് ഇനിയും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഇനി ശസ്ത്രക്രിയ നടത്താൻ നിർദ്ധനകുടുംബാംഗമായ ഇദ്ദേഹത്തിന്റെ കൈയ്യിൽ പണമില്ല. മൂന്നര ലക്ഷം രൂപയോളം ഇതിനകം ചെലവായിട്ടുണ്ട്. കൗൺസിലർമാരായ ടി.പി അനിൽകുമാർ, ഷംന സിയാദ്, അഡ്വ.പി.എ നസീർ ,അഡ്വ.പി.എസ് മനോജ്, സന്ധ്യാ മനോജ് എന്നിവരോടൊപ്പം പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 14, 15 വാർഡുകളിൽ ഇറങ്ങി ധനശേഖരണം നടത്തിിയിരുന്നു. ബിജുവിന് ചികിത്സാ സഹായം നൽകേണ്ട അക്കൗണ്ട് വിശദാംശങ്ങൾ: സരസമ്മ, അക്കൗണ്ട് നമ്പർ 206001231000587,- ഐഎഫ്എസ് സി കോഡ് VIJBO002060, വിജയാ ബാങ്ക്, പെരുന്ന, ചങ്ങനാശേരി