ചങ്ങനാശേരി: നഗരസഭാപരിധിയിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. ശക്തമായ കാറ്റിലും മഴയിലും തിരുവല്ല ഭാഗത്ത് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചെന്നും അതിനാലാണ് വെള്ളം ചങ്ങനാശേരിയിലേക്ക് പമ്പുചെയ്യാൻ കഴിയാത്തതെന്നുമാണ് അധികൃതരുടെ പ്രതികരണം. പെരുന്ന സ്റ്റേഷനിലെ കാസ്റ്റഅയൺ പൈപ്പുകളിൽ ഒരെണ്ണത്തിൽ പൊട്ടലുള്ളതിനാൽ മലേക്കുന്നിലെ ഓവർ ഹെഡ് ടാങ്കിലേക്ക് വെള്ളം അടിച്ചുകയറ്റാൻ ബുദ്ധിമുട്ടാണെന്നും തകരാർ പരിഹരിക്കണമെങ്കിൽ പ്രതലം പൂർണമായി ഉണങ്ങണമെന്നും ഇതിന് കാലതാമസം എടുക്കുമെന്നാണ് അധികൃതരുടെ മറ്റൊരു വിശദീകരണം.
നാട്ടുകാർ പറയുന്നത്....
വാട്ടർ അതോറിറ്റിയുടെ ചങ്ങനാശേരി, തിരുവല്ല ഓഫീസുകളിലെ ഉദ്യോഗസ്ഥർ തമ്മിൽ തുടർച്ചയായി ഉണ്ടാകുന്ന ശീതസമരത്തിന്റെ ഫലമായാണ് ചങ്ങനാശേരിയിൽ സ്ഥിരമായി ജലവിതരണം തടസപ്പെടുന്നത്