കറുകച്ചാൽ: തരിശു ഭൂമിയിൽ പൊന്നുവിളയിക്കാൻ നെത്തല്ലൂർ ദേവസ്വം. നെത്തല്ലൂർ ദേവസ്വം ഭൂമിയിൽ എൻ.എസ്.എസ് കരയോഗസംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് നെൽ വിത്തുവിതച്ചത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം സംയുക്തസമിതി പ്രസിഡന്റ് എൻ.ഇ. ജയപ്രകാശ്, സെക്രട്ടറി പി.കെ. പ്രസാദ്, ഡോ. എൻ. ജയരാജ് എം.എൽ.എ, കൃഷി അസിസ്റ്റന്റ് വിജയൻ എന്നിവർ പങ്കെടുത്തു.