കറുകച്ചാൽ: പാലമറ്റം ശ്രീപാദം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സൗജന്യ നേത്രപരിശോധനയും ശസ്ത്രക്രിയ ക്യാമ്പും നടക്കും. രാവിലെ 8.30 മുതൽ 12.30 വരെ പാലമറ്റം ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ അന്ധത നിവാരണ സമിതി പ്രോഗ്രാം ഓഫീസർ ഡോ ടി അനിത കുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രിയിലെ ഒഫ്ത്താൽമോളജിസ്റ്റ് ഡോ. സിജു തോമസ് നേതൃത്വം നൽകും. ഫോൺ: 9495471301.