പാലാ : അടഞ്ഞു കിടക്കുന്ന കരൂർ റബർ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി എം തൊഴിലാളി യൂണിയൻ ഫാക്ടറി ഹെഡ് ഓഫീസ് ഉപരോധിച്ചു. ജോബി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചക്കാലയിൽ, സജി നെല്ലൻ കുഴി, വിൻസെന്റ് തൈമുറി, സജി പാലാ തുടങ്ങിയവർ പ്രസംഗിച്ചു.