പാലാ : റബർ ബോർഡ് ചെയർമാൻ ഡോ.കെ.എൻ. രാഘവൻ പാലായിൽ റബർ കർഷകരുമായി മുഖാമുഖം നടത്തും. 25 ന് ഉച്ചയ്ക്ക് 2.30 ന് കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക സമ്പർക്ക പരിപാടിയിൽ റബർ ബോർഡിന്റെ പാലാ, ഈരാറ്റപേട്ട റീജിയണുകളുടെ പരിധിയിലുള്ള റബർ ഉത്പാദക സംഘം ഭാരവാഹികളും കർഷകരുമാണ് പങ്കെടുക്കുന്നത്. ഡോ.കെ.എൻ. രാഘവൻ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കർഷക സമ്പർക്ക പരിപാടിയാണ് പാലായിലേതെന്ന് റബർ ബോർഡ് പാലാ റീജിയണൽ ഓഫീസ് അധികൃതർ അറിയിച്ചു. യോഗത്തിൽ മികച്ച സേവനം കാഴ്ചവച്ച റബർ ഉത്പാദക സംഘം പ്രസിഡന്റുമാരെ ആദരിക്കും.