പിറയാർ : എസ്.എൻ.ഡി.പി യോഗം 1223ാം നമ്പർ പിറയാർ ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 30 ന് രാവിലെ 10ന് കിടങ്ങൂർ ജെ.സി. ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.ഗോപിനാഥൻ അറിയിച്ചു. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി മധു കീച്ചേരിക്കുന്നേൽ കണക്കും, റിപ്പോർട്ടും അവതരിപ്പിക്കും. കെ.ഗോപിനാഥൻ സ്വാഗതവും, രാജൻ വിനായക നന്ദിയും പറയും