പാമ്പാടി: എസ്.എൻ.പുരം പാനപ്പള്ളീൽ കുടുംബയോഗത്തിന്റെ പതിമൂന്നാമത് വാർഷികം നാളെ രാവിലെ 10ന് പി.ആർ. മുരളീധരന്റെ വസതിയിൽ നടക്കുമെന്ന് സെക്രട്ടറി അഖിൽ ശാന്തി അറിയിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുടുംബയോഗം രക്ഷാധികാരി പി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരികളായ പി.ആർ. രമണീധരൻ, വി.കെ. സുഗതൻ, വി.എൻ.രാമകൃഷ്ണൻ, പ്രസിഡന്റ് പി.ആർ. പുഷ്പൻ ശാന്തി, വൈസ് പ്രസിഡന്റ് കെ. കാമരാജ്, ഖജാൻജി വി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ യോഗത്തിൽ അനുമോദിക്കും.