കെഴുവംകുളം : എസ്.എൻ.ഡി.പി യോഗം 106ാം നമ്പർ കെഴുവംകുളം ശാഖാ വക ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കലശം നാളെ നടക്കും. പാലാ മോഹനൻ തന്ത്രി, മേൽശാന്തി മഹേശ്വരൻ പമ്പാവാലി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം, 7.30 ന് കലശപൂജ, 8 ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ഭഗവതിസേവ, രാത്രി 9 ന് ഗുരുതി.