കാഞ്ഞിരപ്പള്ളി : ചിറ്റാർപുഴയുടെ കൈവഴിയായ വണ്ടൻപാറ ആനക്കല്ല് തോടിന് ജനകീയകൂട്ടായ്മയുടെ കരുത്തിൽ പുതുജീവൻ. തോട്ടിലെ മാലിന്യങ്ങളും കാടുകളും നീക്കി സുഗമമായ ഒഴുക്കിന് വഴിയൊരുക്കി. ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എൻ.ഹനീഫ, എം.എ.റിബിൻ ഷാ, ചിറ്റാർപുഴ പുനർജനിമിഷൻ പ്രതിനിധി സക്കറിയ ഞാവള്ളി, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ജോർജ് കോര, വിൻസന്റ്, ഹരിതകേരളമിഷൻ അംഗം വിപിൻ രാജു, സ്വാശ്രയസംഘം ഭാരവാഹികളായ രഞ്ജിത്ത് കെ.കെ, പ്രസാദ്, ജോസ് കെ.ജെ, ജോസി ജോസഫ്, ജോസ് ആന്റെണി, സോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.