ചങ്ങനാശേരി: യൂത്ത് കോൺഗ്രസ്സ് മഞ്ചാടിക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെന്റ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. വിനിഷ് മഞ്ചാടിക്കര അദ്ധ്യക്ഷത വഹിച്ചു. ബാബു തോമസ്, ശ്രീദേവി അജയൻ, സജ്ജാദ് എം.എ, അഫ്‌സൽ നിസ്സാം, രേഷ്‌കുമാർ വാഴപ്പള്ളി, യൂത്ത്ഫ്രണ്ട് നേതാക്കളായ അകാശ് കൈതാരം, ജിന്റൊ ജോസഫ്,ഗോകുൽ രമേശ് എന്നിവർ പങ്കെടുത്തു.