വൈക്കം: വിധവ പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനും പെൻഷൻ ലഭിക്കുന്നതിനുമുള്ള നിബന്ധനകൾ ലഘൂകരിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള വിധവാ വയോജനക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനവും ലോകവിധവാ ദിനാചരണവും വൈക്കം നഗരസഭ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി, ലിസമ്മ ചേർത്തല, രാധിക കുറുപ്പന്തറ, ഇന്ദിര ശിവരാമൻനായർ ,ശ്യാമള തലപ്പാറ, പത്മിനി വടയാർ, പൊന്നമ്മ കാളാശ്ശേരി, ചന്ദ്രിക മാഞ്ഞൂർ, ലീലാമ്മ പാണക്കുഴി, പ്രീതിമുട്ടുചിറ ,മഹിളാമണി വെള്ളൂർ, അമ്മിണി വടകര, എൻ.എ.വൽസല പെരുവ, രമണി ഏനാദി തുടങ്ങിയവർ സംസാരിച്ചു.