എലിക്കുളം : പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പാമ്പാടി ബ്ലോക്ക് എലിക്കുളം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ട്രീസ ജോസഫ് ചെമ്മരപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കുടുംബയോഗം വഞ്ചിമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി പി.എ.സലിം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എ.കെ.ചന്ദ്രമോഹൻ, സാജൻ തൊടുക, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, അഡ്വ.പി.എ.ഷെമീർ, ജോഷി കെ.ആന്റണി, വി.ഐ.അബ്ദുൽ കരിം, ഗീതരാജു, ജെയിംസ് ജീരകത്തിൽ, സുശീല എബ്രാഹം, കെ.പി.കരുണാകരൻ നായർ, ജോസ് മറ്റമുണ്ടയിൽ, റിച്ചുകൊപ്രാക്കളം, അഭിജിത് ആർ., മഹേഷ് ചെത്തിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.