പിഴക് : ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടിക്ക് തുടക്കം കുറിച്ചു. ജൂലായ് 7 വരെയാണ് പരിപാടികൾ. ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എഴുത്തുകാരനും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. അഗസ്റ്റ്യൻ ഇടശ്ശേരി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വായനാചരണം ഉദ്ഘാടനം ചെയ്തു. വിവിധ മൽസരപരിപാടികളും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് റിട്ട. ഹെഡ്മാസ്റ്റർ ബാലൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വ.ആന്റണി ഞാവള്ളി , ബേബി ചീങ്കല്ലേൽ ,ഡോ.കാർത്തികേയൻ , വി.ഡി. ജോസഫ് ,രാജപ്പൻ പെരികനാനി , അംഗൻവാടി അദ്ധ്യാപികമാരായ പ്യാരി സണ്ണി ,യമുന, ഗീത എന്നിവർ യോഗത്തിൽ സംസാരിച്ചു.