ഞീഴൂർ: എസ്.എൻ.ഡി.പി യോഗം 124-ാം നമ്പർ ഞീഴൂർ ശാഖയുടെ കീഴിലുള്ള കുമാരാനാശാൻ മെമ്മോറിയൽ കുടുംബയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്തു. ശാഖ കൺവീനർ പി.ബി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. സച്ചിദാനന്ദൻ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ ചെയർമാനും വിശ്വഭാരതി സ്കൂൾ മാനേജർ എം.വി കൃഷ്‌ണൻകുട്ടി, കുടുംബയോഗം കൺവീനർ എം.എസ് രാജു, പി.എസ്. സത്യൻ, കോമളം വിജയൻ, കുഞ്ഞുമണി പ്രഭാകരൻ, രശ്‌മി മനോജ്, സനു ചെറിയകുന്നേൽ, സുബിൻ കെ ബാഹുലേയൻ എന്നിവർ സംസാരിച്ചു. കുടുംബയോഗം ചെയർമാൻ കെ.കെ വിജയൻ സ്വാഗതവും ബാബുലാൽ നന്ദിയും പറഞ്ഞു.

---- എസ്.എൻ.ഡി.പി യോഗം 124-ാം നമ്പർ ഞീഴൂർ ശാഖയുടെ കീഴിലുള്ള കുമാരാനാശാൻ മെമ്മോറിയൽ കുടുംബയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യുന്നു