srga-end

ചങ്ങനാശേരി: സർഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടന്നു വന്ന പ്രഭാഷണ സംവാദ പരമ്പര ടോക് ഷോ സമാപിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ടോക് ഷോ ജനറൽ കൺവീനർ വി.ജെ ലാലി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം, രാജു ജോർജ്, ജോസുകുട്ടി കുട്ടംപേരൂർ, സോജൻ പ്ലാമ്പറമ്പിൽ, പി.വി ചെറിയാൻ, ജോജി മാടപ്പാട്ട്, ജേക്കബ് വള്ളിക്കാപ്പിൽ എന്നിവർ പങ്കെടുത്തു.