വൈക്കം: പതജ്ഞലിയോഗ വിദ്യാപീഠം വൈക്കത്തിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം നടത്തി. വൈക്കം ആറാട്ടുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗ അവബോധ സെമിനാർ സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. പതഞ്ജലി യോഗ വിദ്യാപീഠം കൺവീനർ എൻ.എം.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മനോഹർ.ജി പൈ,യോഗാചാര്യൻ മുരളീധരൻ, ജോബി മാത്യു, എം.എസ്. വിജയലക്ഷ്മി, പി. സോമൻപിള്ള, എ പ്രദീപ്കുമാർ, ജയേഷ്, സോമശേഖരൻ നായർ, സുജിത ജയേഷ്, പൊന്നമ്മ നായർ, രമ്യാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.