കോട്ടയം: പി.എഫ് പെൻഷൻ സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കേന്ദ്ര സർക്കാർ കക്ഷി ചേർന്ന് അഫിഡവിറ്റ് നൽകണമെന്ന് ഓൾ ഇന്ത്യ അൺ ഓർഗനൈസ്‌ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.സവിൻ സത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഓൾ ഇന്ത്യ കോ-ഓർഡിനേറ്റർ തിസ്സൂർ എൻ.എസ് , കുഞ്ഞ് ഇല്ലംപള്ളി, കെ.ജെ ജെയിംസ്, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് കല്ലാടൻ, ടി.എസ് അൻസാരി, എസ്.സുധാകരൻ നായർ, റോയി മാത്യു, സതീഷ് മാത്യു, പ്രമോദ് തടത്തിൽ, കെ.ജി ഹരിദാസ്, സാബു മാത്യു, സക്കീർ ചങ്ങംപള്ളി എന്നിവർ സംസാരിച്ചു.