ganja

ചങ്ങനാശേരി: വാടക വീട് കഞ്ചാവുവലിക്കുന്നതിനുള്ള കേന്ദ്രമാക്കിയ കോളേജ് വിദ്യാർത്ഥികളെ ചങ്ങനാശേരി എക്സൈസ് പിടികൂടി. കുരിശുമൂട്ടിൽ താമസക്കാരായ ചങ്ങനാശേരിയിലെ സ്വകാര്യ കോളേജിലെ 12 വിദ്യാർത്ഥികളാണ് പിടിയിലായത്. വലിക്കാനായി ഉപയോഗിച്ച ഉപകരണവും കഞ്ചാവും അമിതമായ തോതിൽ സിഗരറ്റും വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇവരുടെ മുറികൾ കോട്ട, മാളം, കണ്ടം തുടങ്ങിയ പ്രാകൃത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മറ്റുള്ളവർക്ക് സംശയം തോന്നാത്ത രീതിയിൽ പുതിയ കൂട്ടുകാരെ ക്ഷണിക്കാനാണ് ഇങ്ങനെയുള്ള പേരുകൾ നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.