കോട്ടയം: നഗരസഭ സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ 30-ാം വാർഷികാഘോഷം ഇന്ന് രാവിലെ 10ന് നഗരസഭാ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന അദ്ധ്യക്ഷത വഹിക്കും. സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആദരിക്കും.