വൈക്കം : പടിഞ്ഞാ​റ്റുംചേരി വടക്കേമുറി 1880-ാം നമ്പർ വി.കെ.വേലപ്പൻ മെമ്മോറിയൽ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷികവും ബഡ്ജ​റ്റ് സമ്മേളനവും കരയോഗ മന്ദിരത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ.പി.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ശ്രീഹർഷൻ, വൈസ് പ്രസിഡന്റ് രാജഗോപാൽ , ശിവകുമാർ, മധു, വനിതാ സമാജം പ്രസിഡന്റ് ശാന്ത കുമാരി, കൗൺസിലർ . ഡി. രഞ്ജിത്ത് കുമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓർഡിനേ​റ്റർ പി.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.