വൈക്കം :ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിലെ18 കുടുംബശ്രീ യൂണി​റ്റുകളുടെ എ.ഡി.എസ്. വാർഷികവും സംഗമവും പള്ളിപ്രത്ത്‌ശ്ശേരി സെന്റ് ജോസഫ് എൽ.പി.സ്‌കൂൾ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അനിയമ്മ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സൺ ചന്ദ്രലേഖ ശ്രീമോൻ, പഞ്ചായത്ത് മെമ്പർമാരായ ജീന തോമസ്, എസ്. ബിജു, ബീന മോഹനൻ, രമ ശിവദാസ്, എ.ഡി.എസ്. പ്രസിഡന്റ് പത്മ മുരളി , വൈസ് പ്രസിഡന്റ് സിന്ദു ബെന്നി, സെക്രട്ടറി സീജ ബിജു, ശാന്ത പരമേശ്വരൻ, മായ സനൽ, ഹണി ഗിരീഷ്, ജയന്തി സാബു എന്നിവർ സംസാരിച്ചു.