വൈക്കം : താലൂക്ക് എൻ.എസ്.എസ്. യൂണിയൻ അന്തരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പൊതുജനപങ്കാളിത്തത്തോടെ യോഗ പ്രദർശനവും പരിശീലനവും സെമിനാറും നടത്തി. കെ.എൻ.എൻ.എൻ.സ്മാരക എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് യൂണിയൻ പ്രസിഡന്റ് ഡോ: സി.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വി. വേണുഗോപാൽ , പി.എൻ. രാധാകൃഷ്ണൻ നായർ, നവകുമാരൻ നായർ, കെ.എസ്. സാജുമോൻ, എസ്. മുരുകേശ്, അയ്യേരി സോമൻ, എൻ.പി. പ്രേംചന്ദ്, എസ്.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. യോഗ ആചാര്യന്മാരായ സി. മുരളീധരൻ നായർ, എൻ.ജി. ബാലചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു.