hospital
1. ഒരു ബെഡില്‍ രണ്ടും മൂന്നു രോഗികള്‍ കിടക്കുന്ന സ്ത്രീകളുടെ വാര്‍ഡ്.

അടിമാലി: ഈ ആശുപത്രിയലെ ഒ.പി.വിഭാഗത്തിൽ പ്രതിദിനം എണ്ണൂറ് പേരെങ്കിലും എത്തും പക്ഷെ ആശുപത്രിയുടെ സൗകര്യം തീർത്തും പരിമിതമാണെന്ന് മാത്രം. അടിമാലി താലൂക്ക് ആശുപത്രിക്കാണ് ഇപ്പോഴും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സൗകര്യങ്ങൾ മാത്രമുള്ളത്.

.മഴക്കാല രോഗങ്ങൾ ശക്തി പ്രാപിച്ചതോടെ ചികത്സക്കായി എത്തുന്ന രോഗികൾ ദുരിതത്തിലാകുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ചികത്സ തേടി എത്തുന്ന ആശുപത്രിയാണിത് 60 ബഡുകൾ മാത്രമുള്ള കിടത്തി ചികത്സാ വിഭാഗത്തിൽ ഇരുനൂറോളം രോഗികളേയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ബഡിൽ മൂന്നു രോഗികൾവരെ കിടക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.

ജീവനക്കാർ നാമമാത്രം

1988 ൽ കമ്യൂണിറ്റി ഹെൽത്ത് സെന്റെർ ആക്കിയപ്പോൾ ഉള്ള സ്റ്റാഫ് പാറ്റേൺ ആണ് 2008 ൽ താലൂക്ക് ആശുപത്രി ആയി ഉയർത്തിയിട്ടും ഉള്ളത്.പതിനെന്ന് വർഷം കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയ്ക്ക് വേണ്ട ജീവനക്കാരെ നിയമിച്ചിട്ടില്ല. അതിനാൽ ജീവനക്കാർ രോഗികളെക്കാൾ ദുരിതത്തിലാകുന്നു. ഇപ്പോൾ ആകെ 12 സ്റ്റാഫ് നഴ്‌സ് മാത്രമാണുളളത്.പുതിയതായി നാല് നില കെട്ടിടം ആശുപത്രിയുടെ പ്രവർത്തനത്തിനായി തുറന്ന് കൊടുത്തെങ്കിലും രണ്ട് നിലകൾ മാത്രമാണ് പ്രവർത്തനം നടക്കുന്നത്. ഫയർ ആന്റ് സെ്ര്രഫി യുടെ അനുമതി ഇല്ലാത്തതിനാൽ രണ്ട് നിലകൾ എല്ലാ സൗകര്യങ്ങളോടുകൂടി പ്രവർത്തന രഹിതമായി കിടക്കുന്നു. മൂന്നാറിലേയ്ക്കുള്ള വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുമ്പോൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് . ദേവികുളം താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലേയും, ഉടുമ്പൻചോല താലൂക്കിലെ ആറോളം പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളെ കൂടാതെ 180 ഓളം ആദിവാസി കുടികളിൽ നിന്നുമുള്ള രോഗികളാണ് ദൈനദിനം ഈ സർക്കാർ ആശുപത്രിയിൽ എത്തുന്നത്.
ചിത്രങ്ങൾ
1. ഒരു ബെഡിൽ രണ്ടും മൂന്നു രോഗികൾ കിടക്കുന്ന സ്ത്രീകളുടെ വാർഡ്.
2. ഒ.പി.വിഭാഗത്തിൽ ഡോക്ടറെ കാണുന്നതിനായി നിൽക്കുന്ന രോഗികളുടെ തിരക്ക്.