കറുകച്ചാൽ: കെ.ഇ.സി ഇന്റർനാഷണൽ ലിമിറ്റഡിന്റെയും ഷാർപ്പ് എൻ.ജി ഒയുടേയും സംയുക്താഭിമുഖ്യത്തിൽ കുളത്തൂർമൂഴി എൻ.എസ്.എസ് കരയോഗ ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് 26ന് രാവിലെ 10ന് നടക്കും. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ കോയിപ്രം ഉദ്ഘാടനം ചെയ്യും. പ്രൊജക്ട് മാനേജർ രാജേഷ് എസ്.പിള്ള അദ്ധ്യക്ഷത വഹിക്കും. സരസ്വതി രാധാകൃഷ്ണൻ, അഗസ് റീൻ ഡെന്നി, മാത്യു കെ.എബ്രഹാം, ബിനു കെ ഏബ്രഹാം, ബിനുകുമാർ പരക്കാട്ട്, സുങ്കു എസ്.ലക്ഷ്മണൻ, രാജേഷ് പി.കെ. തുടങ്ങിയവർ പ്രസംഗിക്കും. വാസൻ ഐ കെയർ കോട്ടയം കണ്ണാശുപത്രിയിലെ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ ഷാർപ്പ് എൻ.ജി.ഒ സൗജന്യമായി കണ്ണടകൾ നൽകും.