പാലാ : ഓൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ (എ.കെ.പി.ബി.എ) മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനവും കുടുംബസംഗമവും നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ജെ. ഡിക്‌സൺ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.ഗോപു മുഖ്യപ്രഭാഷണം നടത്തി. പഠനത്തിൽ മികവ് പുലർത്തിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി നിർവഹിച്ചു. ജന.സെക്രട്ടറി ബോസ് കൊട്ടുകാപ്പള്ളി, ജില്ലാ പ്രസിഡന്റ് ലംബോച്ചൻ മാത്യു, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി അഞ്ചേരി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.ജെ.ഡിക്‌സൺ പെരുമണ്ണിൽ (പ്രസിഡന്റ്), എം.സി. ജോസഫ് മ്ലാവട (വൈസ് പ്രസിഡന്റ്), ബോസ് കൊട്ടുകാപ്പള്ളി (ജന.സെക്രട്ടറി), സൈമൺ ചാക്കോ (സെക്രട്ടറി), മാത്യു തോമസ് (ട്രഷറർ) എന്നിവരെയും 15 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.