പാലാ : പ്രവിത്താനം ഐക്യസാരഥി ഓട്ടോ ഡ്രൈവേഴ്‌സ് സംഘടിപ്പിക്കുന്ന ക്ഷേമനിധി ബോധവത്ക്കരണ ക്ലാസ് 26 ന് രാവിലെ 10 ന് പ്രവിത്താനം വ്യാപാരഭവനിൽ നടക്കും. വ്യാപാരിവ്യവസായി പ്രസിഡന്റ് സജി തെക്കേൽ ഉദ്ഘാടനം ചെയ്യും. ഡി.ഇ.ഒ പി.ഡി.ആശാലത, വെൽഫെയർ ഓഫീസർമാരായ വിസ്മയ, വിപിൻ എന്നിവർ ക്ലാസ് നയിക്കും. അംഗത്വം എടുക്കുന്നതിനും കുടിശിക തീർക്കുന്നതിനും അവസരമുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, റേഷൻകാർഡ്, ആധാർകാർഡ്, മൂന്ന് ഫോട്ടോ, ആർ.സി ബുക്ക് എന്നിവ കൊണ്ടുവരണം.