പാലാ : കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്‌കൂൾ മാനേജർ ഫാ. മാത്യു കാലായിൽ വൃക്ഷത്തൈകൾ കുട്ടികൾക്കും അദ്ധ്യാപകർക്കും വിതരണം ചെയ്തു. സ്‌കൂൾ പരിസരത്തും മുറ്റത്തും കുട്ടികളുടെ വീടുകളിലും മരങ്ങൾ നട്ടു. ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, പി.ടി.എ പ്രസിഡന്റ് ടോമി കാട്ടിലംതറപ്പേൽ, അദ്ധ്യാപകരായ സിസ്റ്റർ സിസിലി, ജെസ്സി വി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.